Skip to main content

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ചീഫ് ഓഫീസിന് ഐ.എസ്.ഒ അംഗീകാരം

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. വിവിധ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. ഓണ്‍ലൈന്‍, അക്ഷയ- ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം, ഓഫ്‌ലൈന്‍ ഇ-പേമെന്റ്, സൈ്വപിങ് മെഷീന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ക്ഷേമനിധി അംശാദായം അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 14775 പേര്‍ക്ക് 22.95 കോടിയോളം ആനുകൂല്യം വിതരണം ചെയ്തു. കൂടാതെ തൊഴിലാളികള്‍ക്ക് കാലാതാമസം വരാതെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് അപേക്ഷകള്‍ പരിശോധിച്ച് പാസ്സാക്കി ഡി.ബി.റ്റി സംവിധാനത്തിലൂടെ അതത് വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റാനുള്ള നടപടിയും ബോര്‍ഡ് നടപ്പിലാക്കിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date