Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യം: തുക വര്‍ധിപ്പിച്ചു

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍   വര്‍ധിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സ്റ്റേജ് ഓട്ടോ ക്യാരേജ്/ കോണ്‍ട്രാക്ട് ക്യാരേജ്, ഗുഡ്‌സ് വെഹിക്കില്‍, ടാക്‌സി ക്യാബ്, ഓട്ടോറിക്ഷ എന്നിവയുടെ മിനിമം പെന്‍ഷന്‍ തുക 1200 ല്‍ യഥാക്രമം 5000, 3500, 2500, 2000 രൂപയാക്കി വര്‍ധിപ്പിച്ചു. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം എന്നിവ 50000 രൂപയില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തി. അപകട മരണാനന്തര ധനസഹായം ഒന്നര ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷമാക്കിയും വിവാഹ ധനസഹായം 20000 രൂപയില്‍ നിന്നും 40000 രൂപയാക്കി വര്‍ധിപ്പിച്ചു. കൂടാതെ ഉടമ തൊഴിലാളി അംശാദായം 20 ശതമാനം വര്‍ധിപ്പിച്ചതായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date