Skip to main content

സബ്സിഡിയോടെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നു

 

ജില്ലയിലെ കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിനായി 60 ശതമാനം സബ്‌സിഡി നല്‍കുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍  പദ്ധതി പ്രകാരം നിലവില്‍ കൃഷി ആവശ്യത്തിനുപയോഗിക്കുന്ന രണ്ട് മുതല്‍ 10 എച്ച്.പി. വരെയുളള സബ്മേഴ്സിബിള്‍/ഓപ്പണ്‍ വെല്‍ പമ്പുകള്‍ 1 എച്ച്.പി. ക്ക് ഒരു കിലോവാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നു. ഒരു കിലോ വാട്ടിന് 100 സ്‌ക്വയര്‍ ഫീറ്റ് നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്. പമ്പ് പ്രവര്‍ത്തിക്കാത്ത സമയത്ത് ലഭിക്കുന്ന സൗരോര്‍ജ്ജം കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്‍കി കര്‍ഷകന് അധിക വരുമാനം ലഭിക്കുകയും ചെയ്യും. ഇതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 30 ശതമാനം വീതം സബ്സിഡി നല്‍കും. ബാക്കി തുകയായ 40 ശതമാനം ഗുണഭോക്താവ് നല്‍കേണ്ടതാണ്. താത്പര്യമുളള കര്‍ഷകര്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു.  ഫോണ്‍: 0491-2504182.

date