Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം

 

സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ സ്ഥാപനത്തിന്റെയോ അംഗീകൃത ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാതെ സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ക്കും 1500 രൂപ പ്രൈവറ്റ് അക്കോമഡേഷന്‍  ഇനത്തില്‍ ഫീസ് ആനുകൂല്യം ലഭിക്കാത്തവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ ഉടനെ സ്ഥാപന മേധാവി മുഖേന ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505005.

date