Skip to main content

ഭരണഭാഷ വാരാഘോഷം: കവിത ചൊല്ലല്‍ മത്സരം നടത്തി ഡി ഡി പഞ്ചായത്തിലെ എം.പ്രസാദിന് ഒന്നാം സ്ഥാനം

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ഓഫീസിന്റെയും  ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ദിനം - ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി  കവിത ചൊല്ലല്‍ മത്സരം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എം.പ്രസാദ് ഒന്നാം സ്ഥാനവും കലക്ടറേറ്റ് എല്‍.ആര്‍.എ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് ജി.രേഖ രണ്ടാം സ്ഥാനവും ജി എസ് ടി വകുപ്പിലെ സ്റ്റാഫ് കെ.സംഗീത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എ.ഡി.എം  ടി.വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് ഗീത എന്നിവര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഗ്രന്ഥശാല പ്രവര്‍ത്തകയും കാവ്യ സദസ്സ് സംഘാടകയുമായ കെ.ആര്‍ ഇന്ദു വിധി നിര്‍ണയം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ പത്തോളം ജീവനക്കാര്‍ പങ്കെടുത്തു.

date