ഗുണമേ•യില്‍ മികവുമായി പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പരിശോധനയില്‍ പാണ്ടിക്കാട് എഫ്.എച്ച്.സി 84 ശതമാനം മാര്‍ക്ക് നേടിയാണ് മികച്ച കുടുംബരോഗ്യ കേന്ദ്രമായി മാറിയിരിക്കുന്നത്. സെപ്തംബര്‍ 27, 28 തീയതികളില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ രണ്ടംഗ സംഘം ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയെ തുടര്‍ന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍.ക്യു.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. 2018 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ് കമന്റേഷന്‍ അവാര്‍ഡും, കേരള അക്രഡിറ്റേഷന്‍ സ്റ്റാന്റേഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് അംഗീകാരവും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ഗുണമേ•യുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനം കൂടിയാണിത്.
2012 മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനെ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വ്വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരത്തിന് കാരണമായത്.
ആവശ്യത്തിന് ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെ ലഭ്യതയും, ലാബ് ടെസ്റ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തി ലബോറട്ടറിയുടെയും ഫാര്‍മസിയുടെയും പ്രവര്‍ത്തനം കാര്യക്ഷമാക്കി. കണ്‍സള്‍ട്ടേഷന്‍, ഒബ്‌സര്‍വേഷന്‍ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും കുത്തിവെയ്പ്പിനും മൈനര്‍ സര്‍ജറിക്കും, കൗണ്‍സിലിങ്ങിനുമുള്ള മുറികള്‍, മുലയൂട്ടുന്നതിനുള്ള മുറികള്‍, വിവിധ തരത്തിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണം, ആശുപത്രി ജീവനക്കാര്‍ക്ക് വിവിധ തരം പരിശീലന പരിപാടികള്‍, അണുനശീകരണ സംവിധാനങ്ങള്‍, കൗമാരാരോഗ്യ ക്ലീനിക്കുകള്‍ തുടങ്ങിയവ ആരോഗ്യ കേന്ദ്രത്തെ കൂടുതല്‍ മികവിലെത്തിച്ചു.
ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും. നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിക്കുന്ന ജില്ലയിലെ നാലാമത്തെ പ്രാഥമികാരോഗ്യ കേന്ദ്രമാണിത്. എഫ്.എച്ച്.സി. തിരുന്നാവായയും പി.എച്ച്.സി. ചാലിയാര്‍, അമരമ്പലം തുടങ്ങിയവ എന്‍.ക്യു.എ.എസ് ലഭിച്ച ജില്ലയിലെ മറ്റു സ്ഥാപനങ്ങളാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എന്‍.എച്ച്.എമ്മിന്റെയും പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകള്‍ വിനിയോഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി അജിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, മെഡിക്കല്‍ ഓഫീസറായ ഡോ. ലാന്‍സ്‌ലെറ്റ് തോമസ,് ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍ ഭദ്ര എന്നിവരുയും ആശുപത്രി ജീവനക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനവും ഈ ആരോഗ്യകേന്ദ്രത്തിന് അംഗീകാരം നേടിയെടുക്കാന്‍ സഹായകമായിട്ടുണ്ട്. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലകളിലും ക്വാളിറ്റി അഷ്വറന്‍സ് യൂനിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.
- Log in to post comments