Skip to main content

മാധ്യമ ശില്‍പ്പശാല നടത്തി

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം പ്രസ്സ് ക്ലബിന്റെ സഹകരണത്തോടെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം, ഇ-പോസ് മെഷീന്‍,  പൊതുവിതരണ രംഗത്തെ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി  ശില്‍പ്പശാല സംഘടിപ്പിച്ചു.   പ്രസ്സ് ക്ലബ് ഹാളില്‍  നടന്ന  ശില്‍പ്പശാലയില്‍  ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്ക്, സെക്രട്ടറി കെ.പി.എം റിയാസ്, സുരേഷ് എടപ്പാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. വാചസ്പതി വിഷയാവതരണം നടത്തി.
 

date