Skip to main content

സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതി

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സ്‌കാറ്റേര്‍ഡ് വിഭാഗം പദ്ധതിയില്‍ അംഗമാകുന്നതിനും അംഗത്വം മുടങ്ങി പോയവര്‍ക്ക് കുടിശ്ശിക തുക മാത്രം അടവാക്കി അംഗത്വം പുന:സ്ഥാപിക്കുന്നതിനുമായി നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെ  കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് മഞ്ചേരി ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ സൗകര്യമുണ്ടായിരിക്കും. നവംബര്‍ എട്ട്, ഡിസംബര്‍ നാല് തീയതികളില്‍ ഓഫീസില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തും. 
ഫോണ്‍ : 8547 804 211.
 

date