Skip to main content

ഭരണഭാഷാ വാരാഘോഷം:  ഇന്ന് നടത്താനിരുന്ന ഇംഗ്ലീഷ്- മലയാളം തര്‍ജ്ജമ മത്സരം മാറ്റിവച്ചു

 

 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'മലയാളദിനം - ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി ഇന്ന് (നവംബര്‍ 5) നടത്താനിരുന്ന ഇംഗ്ലീഷ്- മലയാളം തര്‍ജ്ജമ മത്സരം മാറ്റിവച്ചതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഈ മത്സരം നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date