സര്‍ട്ടിഫിക്കറ്റ് അദാലത്ത് ഇന്ന്
പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് ഐ.ടി മിഷനും സംയുക്തമായി നടത്തുന്ന അദാലത്ത് ഇന്ന് (നവംബര്‍ ആറിന്) മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് അദാലത്ത്. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
എസ്.എസ്.എല്‍.സി ബുക്ക്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, വാഹന രജിസ്ട്രേഷന് രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് ,ആധാരം, ഇഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കും. ഒരു രേഖയും ഇല്ലെങ്കിലും പേരും മറ്റു വിവരങ്ങളും ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സേര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം ഐ.ടി മിഷന് അദാലത്തില്‍ ഒരുക്കിയിട്ടുണ്്. വിവാഹം, ജനനം, മരണം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഗുണഭോക്താക്കള്‍ക്ക് അദാലത്തില്‍ തത്സമയം നല്‍കുക. ബാക്കിയുള്ളവര്‍ക്ക് ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നോ അല്ലെങ്കില്‍ തപാല്‍ വഴിയോ സര്‍ട്ടിഫിക്കറ്റ് എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. പ്രളയ ദുരിത ബാധിതര്‍ക്കുള്ള ജില്ലയിലെ ആദ്യ അദാലത്ത് കഴിഞ്ഞ ആഴ്ച ചുങ്കത്തറയില്‍ നടന്നിരുന്നു.
- Log in to post comments