Skip to main content

അംബേദ്കര്‍ വികസന പദ്ധതി അവലോകനയോഗം ചേര്‍ന്നു

 

മലമ്പുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ വികസന പദ്ധതിയുടെ അവലോകന യോഗം ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസറുടെ കാര്യാലയത്തില്‍ ചേര്‍ന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ. യുമായ വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി അവലോകനം നടത്തിയത്. അയ്യപന്‍പൊറ്റ, മംഗലത്താന്‍ചളള, മല്ലുക്കര, ചെല്ലങ്കാവ് എന്നീ കോളനികളില്‍ നിര്‍മ്മിതി കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഫണ്ട് ലഭിച്ചതിനാല്‍ ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്റെ പി.എ എന്‍. അനില്‍കുമാര്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, പാലക്കാട് ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. ഗിരിജ, പട്ടിക വര്‍ഗ്ഗ വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പി. അജീഷ് ഭാസ്‌കരന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, എസ്.ടി. പ്രൊമോട്ടര്‍ എന്നിവര്‍ പങ്കെടുത്തു.

date