Skip to main content

കൈത്തറി ഉത്സവം 2019 : മത്സരങ്ങളില്‍ പങ്കെടുക്കാം

 

കൈത്തറി തുണിത്തരങ്ങളുടെ പ്രചരണം, ഉത്പാദനം, ഉപഭോഗം ലക്ഷ്യമിട്ട് യുവതലമുറയില്‍ അവബോധം നല്‍കുന്നതിന് നവംബര്‍ 15,16 തീയതികളില്‍ പാലപ്പുറം കൈത്തറി സഹകരണ സംഘം ഹാളില്‍ 'കൈത്തറി ഉത്സവം - 2019' സംഘടിപ്പിക്കും. കുടുംബങ്ങള്‍ക്കുമായി വിവിധ നെയ്ത്ത്, നെയ്ത്ത്-അനുബന്ധ മത്സരങ്ങളും കലാ-സാഹിത്യ മത്സരങ്ങളും നടത്തും. മത്സരാര്‍ത്ഥികള്‍ അപേക്ഷകള്‍ നവംബര്‍ 12 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ എത്തിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491-2505408, 9446930936.

date