Skip to main content

സൗജന്യ പരിശീലന ക്ലാസ് : സീറ്റുകള്‍ ഒഴിവ്

 

വെളളിനേഴി ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കനറാബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ അച്ചാര്‍, മസാലപൊടി, പപ്പടനിര്‍മ്മാണ സൗജന്യ പരിശീലന ക്ലാസ് ആരംഭിച്ചു. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രായപരിധി 18-45. ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ 9447148554 ല്‍ ഉടനെ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

date