ഇ.വി.പി (ഇലക്ടേഴ്സ് വെരിഫിക്കേഷൻ പ്രോഗ്രാം) ചെയ്യാം, ഈസിയായി
വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധന നടത്തുവാനും തെറ്റുകളുണ്ടെങ്കിൽ തിരുത്തുവാനും ആയി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഇ.വി.പി (ഇലക്ടേഴ്സ് വെരിഫിക്കേഷൻ പ്രോഗ്രാം) സ്മാർട്ട്‌ഫോൺ ഉള്ള ആർക്കും എളുപ്പത്തിൽ ചെയ്യാം. ചെയ്യേണ്ടത് ഇത്രമാത്രം. നവംബർ 10 ന് മുൻപായി www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയോ പ്ലേസ്റ്റോറിൽ ലഭ്യമാകുന്ന വോട്ടർ ഹെല്പ് ലൈൻ ആപ്പ് ഉപയോഗിച്ചോ ഓരോ വോട്ടർമാർക്കും താങ്കളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്താം.
1. ആദ്യം www.nvsp.in എന്ന വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക.
2. ഇലക്ടേഴ്സ് വെരിഫിക്കേഷൻ പ്രോഗ്രാം (ഇ.വി.പി) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. ഒരു യൂസർ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക. ഇതിനുവേണ്ടി മൊബൈൽ നമ്പർ നൽകി, അതിലൂടെ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) നൽകുക. ശേഷം തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ഇമെയിൽ ഐഡി, പാസ്വേഡ് എന്നിവ നൽകുക
4. അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. ഇ.വി.പി ലിങ്ക് ക്ലിക്ക് ചെയ്യുക.
5. ക്ലിക്ക്-വെരിഫൈ സെൽഫ് ഡീറ്റെൽയിസ്> വ്യൂ ഡീറ്റെയിൽസ്
6. ഫോട്ടോ ഉൾപ്പെടെ പട്ടികയിൽ എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നതാണ്. തെറ്റില്ലെങ്കിൽ ഈസ് ഇൻഫർമേഷൻ ഡിസ്‌പ്ലെയിഡ് ഈസ് കറക്ട് എന്നതിൽ ക്ലിക്ക് ചെയ്ത് ലിസ്റ്റ് ചെയ്യുന്ന ഏതെങ്കിലും ഒരു രേഖ അപ്ലോഡ് ചെയ്യുക.
7. തിരുത്തലുകൾ ആവശ്യമെങ്കിൽ ഇൻഫർമേഷൻ ഡിസ്‌പ്ലെയിഡ് നീഡ്‌സ് കറക്ഷൻ എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫീൽഡ് സെലക്ട് ചെയ്ത് ശരിയായ വിവരങ്ങൾ നൽകി രേഖ അപ്ലോഡ് ചെയ്യുക
8. ശേഷം കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും വിവരങ്ങൾ വെരിഫിക്കേഷൻ നടത്താവുന്നതാണ്
9. ഫാമിലി ലിസ്റ്റിങ് & ഓതന്റിഫിക്കേഷൻ സെലക്ട് ചെയ്ത് അതിൽ ഫാമിലി ലിസ്റ്റിങ് ക്ലിക്ക് ചെയ്യുക.
10. മറ്റ് അംഗങ്ങളുടെയും വോട്ടേഴ്‌സ് ഐഡി കാർഡ് നമ്പർ നൽകി ഫാമിലി മെമ്പർ ആയി അഡ് ചെയ്യുക
11. താമസം മാറിയവരോ മരണപ്പെട്ടവരോ ഉണ്ടെങ്കിൽ പ്രസ്തുത വിവരവും രേഖപ്പെടുത്തുവാൻ ഓപ്ഷൻ ലഭ്യമാണ്
12. ഫാമിലി വെരിഫിക്കേഷൻ ലിങ്കിൽ പോയി ഓരോ അംഗത്തിന്റെയും വെരിഫിക്കേഷൻ നടത്തുക
13. വെരിഫിക്കേഷൻ നടത്തുമ്പോൾ ഭിന്നശേഷിക്കാരായവരുടെ (പിഡബ്ല്യൂഡി) വിവരങ്ങളും നൽകാവുന്നതാണ്
14. അൺറോൾഡ് മെമ്പഴേസ് ലിങ്കിലൂടെ 16 വയസ്സിൽ കൂടുതലുള്ള, വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ ഡീറ്റെയിൽസ് നൽകാവുന്നതാണ്
15. പോളിങ് സ്റ്റേഷൻ ഫീഡ് ബാക്ക് ക്ലിക്ക് ചെയ്ത് ബൂത്ത് സംബന്ധിച്ച ഫീഡ്ബാക്ക് നൽകാവുന്നതാണ്.
- Log in to post comments