ദേ മാവേലിക്കൊരു കത്ത്, ഗാന്ധിജിയുടെ സമകാലിക പ്രസക്തി: ഉപന്യാസ മത്സര വിജയികൾ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേ മാവേലിക്കൊരു കത്ത്, ഗാന്ധിജിയുടെ സമകാലിക പ്രസക്തി എന്നീ ഉപന്യാസ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ദേ മാവേലിക്കൊരു കത്ത് ഉപന്യാസ മത്സരത്തിൽ പൊതു വിഭാഗത്തിൽ ഗിൽഷ ശിവജി, വടമ, മാള ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം: കെ.എം. മുനീറ, പത്താംതരം സാക്ഷരതാ മിഷൻ, ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകര; മൂന്നാം സ്ഥാനം: പ്രസാദ് അക്കരപ്പുറം, വെളുത്തൂർ, തൃശൂർ. സ്‌കൂൾ വിഭാഗം: ഒന്നാം സ്ഥാനം-ശ്രേയ എ.ജെ, എട്ടാംതരം, ജി.വി.എച്ച്.എസ്.എസ് പുത്തൻചിറ, ആലക്കാട്ടുമന. രണ്ടാം സ്ഥാനം: ആദില പി.എ, ഒമ്പതാം തരം, ലെമർ പബ്ലിക് സ്‌കൂൾ, തൃപ്രയാർ. മൂന്നാം സ്ഥാനം: ക്രിസ്റ്റീന തോമസ്, പ്ലസ്ടു, സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ്, തൃശൂർ.
'ഗാന്ധിജിയുടെ സമകാലിക പ്രസക്തി' ഉപന്യാസ മത്സരത്തിൽ സർക്കാർ ജീവനക്കാരുടെ വിഭാഗത്തിൽ സുഭാഷ് സി.എസ്, വില്ലേജ് അസിസ്റ്റൻറ്, മറ്റത്തൂർ വില്ലേജ് ഒന്നാം സ്ഥാനത്തിന് അർഹനായി. രണ്ടാം സ്ഥാനം: കെ.പി. മോഹൻദാസ്, ഹെഡ് ക്ലർക്ക്, ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസ്, വടക്കാഞ്ചേരി, മൂന്നാം സ്ഥാനം: റോസ്ലിൻ ലിജു കെ.ഒ, ക്ലർക്ക്, എ.ഡി.സി ജനറൽ ഓഫീസ്, സിവിൽ സ്റ്റേഷൻ തൃശൂർ. വിദ്യാർഥികളുടെ വിഭാഗം: ഒന്നാം സ്ഥാനം-മേഘ ടി.എം, ഏഴാം തരം, രണ്ടാം സ്ഥാനം-ഐശ്വര്യ ടി.ബി, ആറാം തരം, ഇരുവരും ജി.യു.പി.എസ് കിള്ളിമംഗലം, തൃശൂർ.
- Log in to post comments