Skip to main content

ഭരണഭാഷാവാരം: ഡോക്യുമെന്ററി പ്രഭാഷണം സംഘടിപ്പിച്ചു

ഭരണഭാഷാവാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. മലയാള ഭാഷയെ ആധുനിക തലത്തിലേക്കു വികസിപ്പിക്കുന്നതിന്റെയും ഭരണഭാഷയായി പ്രചാരം നൽകുന്നതിന്റെയും ഭാഗമായാണ് പ്രദർശനം നടത്തിയത്. മലയാള ഭാഷയും സാഹിത്യവും, ശ്രേഷ്ഠമെൻ മലയാളം തുടങ്ങിയ ഡോക്യൂമെന്റികളാണ് പ്രദർശിപ്പിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, അസി. എഡിറ്റർ പി പി വിനീഷ്, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് അജിതകുമാർ കോറോട്ട്, മലയാളം അദ്ധ്യാപിക മഞ്ജു സി, ഇൻഫർമേഷൻ അസിസ്റ്റന്റ് നീന തുടങ്ങിയവർ പങ്കെടുത്തു.

date