Skip to main content

കൊരട്ടിക്കര ഗവ. യു പി സ്‌കൂളിൽ ശ്രദ്ധ പദ്ധതി

കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ കൊരട്ടിക്കര ഗവ. യു പി സ്‌കൂളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുന്നിലെത്തിക്കാനുള്ള ശ്രദ്ധ പദ്ധതി ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ പദ്ധതിയിലൂടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മണിക്കൂർ സ്‌പെഷൽ ക്ലാസ് നൽകും. പദ്ധതി കടവല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നിജിമോൾ ഉദ്ഘാടനം ചെയ്തു. വാർഡംഗം പ്രഭാത് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ വി രാജൻ, പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡൻറ് ജയൻ എന്നിവർ സംസാരിച്ചു.

date