Skip to main content

സ്‌കൂളുകൾക്ക് കൈറ്റ് പദ്ധതിയിലൂടെ പഠനോപകരണങ്ങൾ നൽകി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ മികവിന്റെ കേന്ദ്രമാക്കുന്നതിനായി കണ്ടാണശ്ശേരി പഞ്ചായത്തിലെ എട്ട് എയ്ഡഡ് സ്‌കൂളുകൾക്കായി കൈറ്റ് പദ്ധതിയിലൂടെ 22 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ മുരളി പെരുനെല്ലി എം എൽ എ യുടെ നിർദേശ പ്രകാരം സർക്കാർ അനുവദിച്ചു നൽകി. മറ്റം സെന്റ് ഫ്രാൻസിസ് ബോയ്‌സ് ഹൈസ്‌കൂൾ, സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്‌കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് എൽ പി സ്‌കൂൾ, മറ്റം സെന്റ് മേരീസ് എൽ പി സ്‌കൂൾ, ആളൂർ സെന്റ് ജോസഫ് എൽപി സ്‌കൂൾ, കണ്ടാണശ്ശേരി എക്‌സൽസിയർ എൽ പി സ്‌കൂൾ, കണ്ടാണശ്ശേരി എംഎസ്എസ് യു പി സ്‌കൂൾ, കൂനംമൂച്ചി സെന്റ് തോമസ് യു പി സ്‌ക്കൂൾ എന്നീ സ്‌കൂളുകളിലേക്കാണ് പദ്ധതി ലഭിച്ചത്. ലാപ്പ്‌ടോപ്പ്, പ്രൊജക്റ്റർ, ഡിഎസ്എൽആർ ക്യാമറ, പ്രിന്റർ, കോഡ്‌ലെസ് മൈക്ക് എന്നിവയാണ് ഈ പദ്ധതിയിലൂടെ ലഭ്യമായിരിക്കുന്നത്.

date