Skip to main content

മതിലകം പഞ്ചായത്ത് കേരളോത്സവം: മാസ്‌ക് ക്ലബ് ഓവറോൾ ചാമ്പ്യൻ

വിവിധ വേദികളിലായി നടന്ന മതിലകം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മതിലകം മാസ്‌ക് ക്ലബ് ഓവറോൾ ചാമ്പ്യൻ കിരീടം നേടി. ആസാദി പുതിയകാവിനാണ് രണ്ടാം സ്ഥാനം. 26 ക്ലബ്ബുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. അത്‌ലറ്റിക്‌സ്, ഗെയിംസ് കലാമത്സരങ്ങളാണ് നടന്നത്. ഓവറോൾ ചാമ്പ്യൻ പട്ടത്തിന് വേണ്ടിയുള്ള കടുത്ത മത്സരമാണ് നടന്നത്. സമാപന സമ്മേളനോദ്ഘാടനവും ട്രോഫി വിതരണവും ഇ.ടി.ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡണ്ട് ഇ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. വാർഡംഗങ്ങളായ വി.എസ്. രവീന്ദ്രൻ, അഹമ്മദ് കബീർ, ഹസീന റഷീദ് എന്നിവർ ആശംസകളും കെ.വൈ.അസീസ് സ്വാഗതവും കോർഡിനേറ്റർ വി.ഐ.ഇൻസാഫ് നന്ദിയും പറഞ്ഞു.

date