Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഭരണഭാഷ വാരാഘോഷം:
പ്രശ്നോത്തരി, പരിഭാഷ മത്സരങ്ങള്‍ നാളെ
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന പ്രശ്നോത്തരി, പരിഭാഷ മത്സരങ്ങള്‍ നാളെ (നവംബര്‍ എട്ട്) ഉച്ചയ്ക്ക് രണ്ട് മണിക്ക് ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ഡിഐജി കെ സേതുരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
 

രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു
മണ്‍പാത്ര ഉല്‍പ്പന്ന നിര്‍മ്മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്റെ തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുള്ള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുള്ള യന്ത്രവല്‍ക്കരണം / പുത്തന്‍ വിപണന സംവിധാനങ്ങള്‍ എന്നിവയ്ക്കാണ് രജിസ്‌ട്രേഷന്‍. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ /ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.keralapottery.org  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം  മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ., കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം.   ഫോണ്‍. 04712727010, 9947038770.

 

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ഏജന്‍സി മെന്റര്‍, ഡിപിബിഎ, ബിസിനസ് അസോസിയേറ്റ് പിക്കപ്പ് ആന്റ് ഡെലിവറി പാര്‍ട്ണര്‍ (കണ്ണൂര്‍, തലശ്ശേരി) എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം ആണ് യോഗ്യത. ഫോണ്‍. 0497 2707610.

 

കാര്‍ ലേലം
കണ്ണൂര്‍ കുടുംബ കോടതിയുടെ അധീനതയിലുള്ള കെ എല്‍ 13 എം 3101 നമ്പര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാര്‍ 2004 മോഡല്‍ (അംബാസിഡര്‍) നവംബര്‍ 18ന് വൈകീട്ട് മൂന്ന് മണിക്ക്  ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0497 2702073.
പിഎന്‍സി/3951/2019.
കെ എ എസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കല്യാശേരി സെന്ററില്‍ നവംബര്‍ 18 ന് ആരംഭിക്കുന്ന കെ എ എസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നവംബര്‍ 16 നകം കോഴ്‌സ് ഫീ അടക്കണം. ഫോണ്‍ 8281098875.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍  നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്കില്‍ നിന്നും ലഭിക്കും. ഫോണ്‍. 0497 2706133.

 

ചുമതലയേറ്റു
സമഗ്ര ശിക്ഷാ കേരളം, കണ്ണൂര്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി ടി പി വേണുഗോപാലന്‍ ചുമതലയേറ്റു. പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.

 

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ  2019 -2020 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്കും അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. അപേക്ഷാ ഫോം ksg.keltron.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8137969292.

 

തടി ലേലം
കേരള വനംവകുപ്പിന്റെ കണ്ണോത്ത് ടിംബര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ നവംബര്‍ മാസത്തെ വില്‍പ്പന നവംബര്‍ 28 ന്് നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 10.30 ന് കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0490 2302080.

date