സംയുക്ത വാഹന പരിശോധന വിദേശികള്‍ക്കും പിഴയിട്ടു
നിയമ ലംഘകര്‍ക്കെതിരെ നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങിയപ്പോള്‍ വിദേശികളും പിഴ ഒടുക്കേണ്ടി വന്നു. ആയിരം കൊല്ലിയില്‍ സാധുതയുള്ള ലൈസന്‍സില്ലാതെയും ഹെല്‍മെറ്റ് ഇടാതെയും വന്ന വിദേശികള്‍ക്കാണ് പിഴ ഒടുക്കേണ്ടി വന്നത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച് വന്നയാള്‍ കൈ കാണിച്ച് നിര്‍ത്താതെ പോയപ്പോള്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ ചെന്നു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി എടുത്തു.
ബത്തേരി താലൂക്കിലെ സംയുക്ത വാഹന പരിശോധയില്‍ എന്‍ഫോഴ്‌സ്ന്റ് ആര്‍ടി ഒ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 15 പേരുടെ പേരില്‍ നടപടി സ്വീകരിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 42 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. രൂപമാറ്റം വരുത്തിയ 12 മോട്ടോര്‍ ബൈക്കുകള്‍ക്കെതിരെ കേസെടുത്തു. പരിശോധനയില്‍ 110 വാഹങ്ങളില്‍ നിന്നായി 1,20,000 രൂപ പിഴ ഈടാക്കി.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.സുനീഷ് , സുനേഷ് പുതിയ വീട്ടില്‍, പ്രേമരാജന്‍ കെ.വി , രാജീവന്‍ കെ, മുഹമ്മദ് ഷഫീഖ് സുരജ് ആര്‍, അജികുമാര്‍ സി. ബി, പി.പ്രകാശന്‍ എന്നിവര്‍ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments