Skip to main content

ഭരണഭാഷാ വാരാഘോഷം:  ക്വിസ് മത്സര വിജയികള്‍

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിലെ എ. അരുണ്‍, അരുണ്‍ സജി എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി കാവേരി ഡിവിഷന്‍ ഓഫീസിലെ ടോറി ഫിലിപ്,വിവേക് ശരത്ത് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി. അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ എന്‍.ഡി ദിഷാ, കെ.രാഹുല്‍ എന്നിവരടങ്ങിയ ടീമും   കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലെ കെ.അനൂപ് തങ്കച്ചന്‍, വര്‍ഗ്ഗീസ് ആന്റണി എന്നിവരടങ്ങിയ ടീമും മൂന്നാം സ്ഥാനം പങ്കിട്ടു. കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ തഹസില്‍ദാര്‍  ഇ. സുരേഷ് ബാബു ക്വിസ് മാസ്റ്ററായിരുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.

date