Skip to main content

ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം നവംബര്‍ എട്ടുമുതല്‍

 

ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം നവംബര്‍ എട്ട്, 10, 11 തീയതികളില്‍ കോട്ടയത്ത് നടക്കും. നവംബര്‍ 10ന്  കോട്ടയം മോഡല്‍ ഹൈസ്കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്‍ സോന മുഖ്യപ്രഭാഷണം നടത്തും.

ചിത്രകാരി കാജല്‍ ദത്ത് മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  സക്കറിയാസ് കുതിരവേലി, ലിസമ്മ ബേബി, അജിത്ത് മുതിരമല, അനിത രാജു, കോട്ടയം നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അനില്‍ കൂരോപ്പട നന്ദിയും പറയും.

നവംബര്‍ എട്ടിനു രാവിലെ 9.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഹാളില്‍ രചനാ മത്സരങ്ങളും  11ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സമാപന സമ്മേളനവും നടക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു മുഖ്യാതിഥിയായിരിക്കും.

date