Skip to main content

സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിന്റെ സാധ്യതകളും വെല്ലുവിളികളും പങ്കുവച്ച് ശിൽപ്പശാല

ആലപ്പുഴസ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിന്റെ സാധ്യതകളും വെല്ലുവിളികളും സർക്കാർ ഉദ്യോഗസ്ഥർക്കായി ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശിൽപ്പശാല വിലയിരുത്തിസര്‍ക്കാരിന്‍റെ -ഗവേണൻസ് പദ്ധതികളുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളം കംപ്യൂട്ടിങ് അവശ്യ ഘടകമാണ്കമ്പ്യൂട്ടറുകളില്‍ മറ്റേതൊരു ഭാഷയെയും പോലെതന്നെ മലയാളവും ഉപയോഗിക്കാൻ സർക്കാർ വകുപ്പുകളും ഏജൻസികളും ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’ പോലെയുള്ള സന്നദ്ധസംഘടനകളും പരിശ്രമിക്കുന്നുണ്ട്.
മലയാളം യൂണികോഡ് എന്ന ഏകീകൃതലിപിവ്യവസ്ഥ കമ്പ്യൂട്ടറുകളിലുംമറ്റ് ഉപകരണങ്ങളിലും  ആയാസരഹിതമായി മലയാളം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതാണെന്ന് ശില്‍പ്പശാല ചൂണ്ടിക്കാട്ടിസ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ഈ മേഖലയില്‍ കൂടുതല്‍ സ്വാതന്ത്ര്യവും സാമ്പത്തിക ലാഭവും നൽകുന്നതാണെന്നും ശില്പശാലയില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി പൊതുജന സമ്പര്‍ക്ക വകുപ്പും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റർ ആലപ്പുഴ ഘടകവും ചേർന്നാണ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഭരണഭാഷയും മലയാളം കംപ്യൂട്ടിങ്ങും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചത്.
സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് വോളന്റിയര്‍ ഷാഹുല്‍ ഹമീദ് ക്ലാസെടുത്തു.അധ്യക്ഷത വഹിച്ച ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പിപാര്‍വതീ ദേവി ആമുഖ പ്രഭാഷണംനടത്തി.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതലഅസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സോമുജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

(ചിത്രമുണ്ട്)

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സർക്കാർ ഉദ്യോഗസ്ഥരുടെ കേട്ടെഴുത്ത്,കയ്യെഴുത്ത് മത്സരങ്ങൾ

ആലപ്പുഴഅജഗജാന്തരം,അജഗളസ്തനം... തുടങ്ങി കേട്ടെഴുത്തിലെ പലവാക്കുകളും ജില്ല പഞ്ചായത്ത് ഹാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരീക്ഷയ്ക്കിടയില്‍ ചിരി പടര്‍ത്തിപലര്‍ക്കും അക്ഷരങ്ങള്‍ ശരിയായി കോര്‍ത്തിണക്കാന്‍ കഴിയാതെ കുഴങ്ങിമറ്റ് ചിലര്‍ പലതവണ പറഞ്ഞ് ശരിയാക്കാന്‍ ശ്രമംഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ പൊതുജന സമ്പര്‍ക്ക വകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ ജീവനക്കാരും അധ്യാപകരും വളരെ ആവേശത്തോടെയാണ് പങ്കാളികളായത്ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നൂറോളം ജീവനക്കാർ പങ്കെടുത്തു.
മലയാളം ഭാഷ പരിചയം,ഇംഗ്ലീഷ്മലയാളം തര്‍ജ്ജമ മത്സരങ്ങളും നടന്നു.ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കുന്ന 1001, 751, 501 രൂപ വീതം വിലയുള്ള പുസ്തകങ്ങള്‍ക്കു പുറമെ സാക്ഷ്യപത്രവും ലഭിക്കും.
(ചിത്രമുണ്ട്)

ജീവനക്കാര്‍ക്കായി ഭാഷ പ്രശ്‌നോത്തരി മത്സരം ഇന്ന്

ആലപ്പുഴഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ട്രഷറിയുടെ ആഭിമുഖ്യത്തില്‍ പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിക്കുന്ന ഭാഷ പ്രശ്‌നോത്തരി മത്സരം ഇന്ന് (നവംബര്‍ ഏഴിന്ഉച്ചകഴിഞ്ഞ് മൂന്നിന് സിവില്‍ സ്റ്റേഷനിലെ ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ നടക്കുംരണ്ട് പേര്‍ അടങ്ങുന്ന സംഘമായാണ് മത്സരംവിജയിക്കുന്നവര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വിലവരുന്ന പുസ്തങ്ങളും സാക്ഷ്യപത്രവും സമ്മാനമായി ലഭിക്കും.

date