Skip to main content

ഏകദിന ശില്‍പശാല മന്ത്രി ഉദ്ഘാടനം ചെയ്യും

സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്റെ  കൊച്ചി ആസ്ഥാനമായുള്ള മേഖല കാര്യാലയത്തിന്റെ കീഴിലുള്ള കണ്ണൂര്‍ ശാഖയുടെ നേതൃത്വത്തില്‍ വെയര്‍ഹൗസിങ്ങ് വികസന നിയന്ത്രണ നിയമം -2007 നെ കുറിച്ച്  ഏകദിന ശില്‍പശാല സംഘടിപ്പിക്കും. കര്‍ഷകര്‍, മറ്റുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തി നവംമ്പര്‍ 16 ന് പടന്നക്കാട് കാര്‍ഷിക കോളേജില്‍ ആണ് ഏകദിന ശില്‍പശാല നടത്തുന്നത്.റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ രാവിലെ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ {പദീപ്കുമാര്‍ അധ്യക്ഷത വഹിക്കുന്നതും. മേഖലാ റീജിയണല്‍ മാനേജര്‍ പി.ആര്‍.കെ. നായറും പങ്കെടുക്കും.

date