Skip to main content

ദേശീയ യുവജന വാരാഘോഷം 12ന്

 

നെഹ്റു യുവകേന്ദ്ര സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12  ദേശീയ യുവജന ദിനമായി ആഘോഷിക്കും. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച്  125 വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായുളള ആഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിക്കും. രാവിലെ 10.30ന് ജില്ലാ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ ഡോ.പി സുരേഷ് ബാബു അധ്യക്ഷനാകും.  ജില്ലാതല കയിക മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ശാന്തകുമാരി വിതരണം ചെയ്യും. സ്വാമി വിവേകാനന്ദന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ച് റിട്ട.പ്രൊഫസര്‍ രാജശേഖരന്‍ വിഷയാവതരണം നടത്തും. യൂത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ജനുവരി 19 വരെ  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
 

date