Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെടുകയോ ഗുരുതര പരുക്ക് പറ്റുകയോ ചെയ്തിട്ടുള്ളവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ധനസഹായം, മുന്‍ തടവുകാര്‍, തടവുകാരുടെ ആശ്രിതര്‍, ക്ഷേമസ്ഥാപനങ്ങളില്‍ നിന്ന് വിടുതല്‍ ചെയ്യപ്പെട്ട മുന്‍ താമസക്കാര്‍, പ്രൊബേഷണര്‍മാര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരവും പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16. ഫോണ്‍: 0468 235242.

date