Skip to main content

സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

നെഹ്രു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ്-2019 ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 50 മണിക്കൂര്‍ സ്വച്ഛ് ഭാരത് ക്ലീനിംഗ് നടത്തിയ 10 പേര്‍ അടങ്ങുന്ന ടീമുകളെയാണ് ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റി അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം കുറ്റൂര്‍ തെങ്ങേലി അനശ്വര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനും രണ്ടാം സ്ഥാനം കുളനട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനും മൂന്നാം സ്ഥാനം മണ്ണടി സേവാസംഘത്തിനും ലഭിച്ചു. വിജയികള്‍ക്ക് 30000, 20000, 10000 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ലഭിക്കും.

date