Post Category
സായുധസേന പതാകദിന ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഏഴിന്
സായുധസേന പതാകദിന ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഏഴിന്. സായുധസേന പതാകദിനാചരണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം അലക്സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന ആലോചനായോഗത്തിലാണ് തീരുമാനമായത്. ഡിസംബര്‍ ഏഴിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗം ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്്ഘാടനം ചെയ്യും.
എ.ഡി.എം അലക്സ് പി തോമസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിനോദ് മാത്യു, വിവിധ വകുപ്പ് മേധാവികള്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments