സ്നേഹിത കോളിംഗ് ബെല്‍ വാരാചരണം 15 മുതല്‍ 21 വരെ
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട പരിധിയില്‍ ഒറ്റപ്പെട്ടു താമസിക്കുന്നവരെ കണ്ടെത്തി അയല്‍ക്കൂട്ട ആരോഗ്യദായക വോളന്റിയറുടെ നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി 2018-19 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കിയ സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിയുടെ വാരാചരണം ഈ മാസം 15 മുതല്‍ 21 വരെ നടക്കും. സ്നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 15, 16, 17 തീയതികളിലായി ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ നടക്കും. ഇതിനോടകം സി.ഡി.എസ് ചെയര്‍പേഴ്സന്മാരുടെ യോഗം, വിവിധ വകുപ്പ് മേധാവികളുടെ യോഗം എന്നിവ ജില്ലാതലത്തിലും സി.ഡി.എസ് തലത്തില്‍ സി.ഡി.എസ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടക സമിതിയും രൂപീകരിച്ചതായി ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഒറ്റപ്പെട്ടു കഴിയുന്ന 2431 വ്യക്തികളെയാണ് ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും കണ്ടെത്തിയത്. സാമൂഹിക സാമ്പത്തിക ജിവിത സാഹചര്യങ്ങള്‍ മെച്ചമെങ്കിലും മക്കള്‍ വിദേശത്തായതിനാല്‍ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധരായ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍, സാമൂഹിക സാമ്പത്തിക ജീവിത സാഹചര്യം മോശമായതും ഒറ്റപ്പെട്ടു കഴിയുന്നവരുമായവരുമാണ് ഇക്കൂട്ടരില്‍ ഭൂരിഭാഗവും.
ഇതില്‍ ആദ്യത്തെ വിഭാഗത്തിനാവശ്യം അവര്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ ഉണ്ടാക്കുക എന്നതാണ്. അയല്‍ക്കൂട്ടാംഗങ്ങളുടെ സന്ദര്‍ശനം, ഫോണ്‍ സംഭാഷണം എന്നിവ വഴി ഇവര്‍ക്കാവശ്യാമായ മാനസിക പിന്തുണ നല്‍കാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണ്ണമാണ്. ഏകാന്തത, ദാരിദ്ര്യവുമായി ബന്ധപ്പെട്ട മറ്റ് അരക്ഷിതാവസ്ഥകള്‍ എന്നിവ ഇവരുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. ഇവര്‍ക്ക് മാനസിക പിന്തുണയോടൊപ്പം സാമൂഹിക സാമ്പത്തിക പിന്തുണയും ആവശ്യമാണ്. ഇവര്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നിര്‍വഹിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുക, പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 15 മുതല്‍ 21 വരെ സ്നേഹിത കോളിംഗ് ബെല്‍ വാരാചരണം എല്ലാ അയല്‍ക്കൂട്ടങ്ങളിലും നടത്തുന്നത്.
സ്നേഹിത കോളിംഗ ബെല്‍ വാരാചരണത്തിന്റെ ലക്ഷ്യങ്ങള്‍ ചുവടെ:-
• 'ആരും ഒറ്റയ്ക്കല്ല സമൂഹം കൂടെയുണ്ട്' എന്ന് സ്നേഹിത കോളിംഗ് ബെല്‍ സ്വീകര്‍ത്താക്കളെ ബോധ്യപ്പെടുത്തുന്നതിനും സ്വീകര്‍ത്താക്കളുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ പരിഗണനയിലേക്ക് കൊണ്ടുവരുന്നതിനും ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നു.
• പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുക.
• ആദ്യ രണ്ടു ഘട്ടങ്ങളിലും വിട്ടുപോയ അര്‍ഹരായവരെ കണ്ടെത്തി സ്വീകര്‍ത്താക്കളുടെ പട്ടിക വിപുലീകരിക്കുക.
• സ്നേഹിത കോളിംഗ് ബെല്‍ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അയല്‍ക്കൂട്ടങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള സാമൂഹിക വിദ്യാഭ്യാസം സംഘടിപ്പിക്കുക.
• ഇതുവരെ നടന്ന പദ്ധതി പ്രവര്‍ത്തനം പങ്കാളിത്ത രീതിയില്‍ അവലോകനം ചെയ്യുക.
• പിന്തുണ സ്വീകര്‍ത്താക്കളുടെ വ്യക്തിഗത പ്ലാന്‍ തയ്യാറാക്കുക.
• വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ പിന്തുണ ഉറപ്പാക്കുക.
- Log in to post comments