കെ.എ.എസ് സൗജന്യ പരീശീലനം
പട്ടികജാതി വികസന വകുപ്പിന്റെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ് പരീക്ഷയ്ക്ക് ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നൽകുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റെപ്പന്റ് ലഭിക്കും. ഡിസംബർ ഒൻപതിന് ആരംഭിക്കുന്ന ക്ലാസ്സിൽ ചേരാൻ താത്പര്യമുളളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം ഡിസംബർ അഞ്ചിനു മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ഈ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0471-2543441.
പി.എൻ.എക്സ്.3998/19
- Log in to post comments