Skip to main content

സീനിയർ സിറ്റിസൺ തിരിച്ചറിയൽ കാർഡ്: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്

സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നോ മറ്റ് സർക്കാർ വകുപ്പ്/ഏജൻസികൾ മുഖേനയോ വൃദ്ധജനങ്ങൾക്കായി സീനിയർ സിറ്റിസൺസ് കാർഡ് വിതരണം ചെയ്യുന്നില്ലെന്നും സാമൂഹ്യനീതി ഡയറക്ടറേറ്റ്  മുഖേന നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sjdkerala.gov.in  ൽ ലഭ്യമാണെന്നും സാമൂഹ്യനീതി ഡയറക്ടറേറ്റ് അറിയിച്ചു. സീനിയർ സിറ്റിസൺ തിരിച്ചറിയൽ കാർഡ്‌നായി സാമൂഹ്യനീതി ഓഫീസർക്ക് ഡയറക്ടറേറ്റിൽ അപേക്ഷ നൽകണമെന്ന രീതിയിൽ ചില ഓൺലൈൻ വെബ്‌സൈറ്റുകളിൽ വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് അറിയിപ്പ് നൽകിയത്.
പി.എൻ.എക്‌സ്.3999/19

date