Post Category
ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ 2019-20 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായുളള അപേക്ഷകൾ ക്ഷണിച്ചു. ഹയർസെക്കൻഡറി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/സി.എം.എ/സി.എസ്/ഐ.സി.എഫ്.എ ഗവേഷക വിഭാഗം (പിഎച്ച്.ഡി, എം.ഫിൽ,ഡി.ലിറ്റ്,ഡി.എസ്‌സി) എന്നീ മേഖലകളിൽ പഠിക്കുന്ന കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുമുളള വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നവംബർ 20.
പി.എൻ.എക്‌സ്.4001/19
date
- Log in to post comments