Skip to main content

മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനം

കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി ബാങ്കുതല ഉദ്ഘാടനം ഇന്ന് (നവം. 8) നടക്കും. രാവിലെ 10.30 ന് ബാങ്ക് ഹെഡാഫീസിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി ഉദ്ഘാടനം ചെയ്യും. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അധ്യക്ഷത വഹിക്കും.
കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) കെ വി നാരായണൻ, ബാങ്ക് പ്രസിഡന്റ് എ ടി വേലായുധൻ, സെക്രട്ടറി പി എസ് പ്രസാദ് എന്നിവർ പങ്കെടുക്കും.

date