Skip to main content

കേരളോത്സവം സമാപിച്ചു

വലപ്പാട് ഗ്രാമപഞ്ചായത്തു കേരളോത്സവം സമാപിച്ചു. പാലപ്പെട്ടി സഹൃദയ ക്ലബ് ഓവറോൾ ചാമ്പ്യൻമാരായി. ഒക്ടോബർ 28 ന് ആരംഭിച്ച മത്സരങ്ങൾ മഴയും കടൽക്ഷോഭവും മൂലം മാറ്റിവച്ചിരുന്നു. വലപ്പാട് ഹൈസ്‌കൂൾ, ചന്തപ്പടി, പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സമാപന സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്റർ സമ്മാന വിതരണം നടത്തി. വൈസ് പ്രസിഡന്റ് ബീന അജയഘോഷ് അധ്യക്ഷയായി.

date