Skip to main content

കുടുംബശ്രീ സംസ്ഥാന പുരസ്‌കാരം നേടിയ നാടകം അവതരിപ്പിച്ചു

സംസ്ഥാനതല കുടുംബശ്രീ നാടക മത്സരത്തിൽ കുന്നംകുളം കുടുംബശ്രീ അവതരിപ്പിച്ച് മൂന്നാം സ്ഥാനം നേടിയ 'ഈ ചൂട്ടൊന്നാ കത്തിച്ചേ 'എന്ന നാടകം ചൊവ്വന്നൂർ നഗരസഭ കമ്മുണിറ്റി ഹാളിൽ പ്രദർശിപ്പിച്ചു. കാലടി ശ്രീ ശങ്കര കോളേജിലെ എം എസ്ഡബ്ല്യു വിദ്യാർത്ഥികളുടെ പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള 14 ദിവസം നീണ്ടു നിൽക്കുന്ന കമ്യൂണിറ്റി ഫീൽഡ് വർക്കിന്റെ വേദിയിലാണ് നാടകം അവതരിപ്പിച്ചത്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കുടുംബശ്രീ വനിതകൾ അവതരിപ്പിച്ച നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കുന്നംകുളം സിഡിഎസിലെ അനിലയെ മികച്ച അഭിനേത്രിയായി പാലക്കാട് സംസ്ഥാനതലത്തിൽ നടന്ന 'അരങ്ങ് 2019 ' ൽ തെരെഞ്ഞെടുത്തിരുന്നു. 19 ടീമുകൾ മാറ്റുരച്ച നാടക മത്സരത്തിൽ 190 പേർ പങ്കെടുത്തു. സുഭാഷ് പി തങ്കന്റെ സംവിധാനത്തിൽ കുടുംബശ്രീയിലെ കലാകാരികൾ അവതരിപ്പിച്ച നാടകം ഏറെ ജനശ്രദ്ധ നേടി. സി ഡി എസ് ചെയർ പേർസൺമാരായ സൗമ്യ അനിലൻ, ഷിജി നികേഷ് എന്നിവർ നേതൃത്വം നൽകി.

date