Skip to main content

തെക്കുംകരയിൽ കേരളോത്സവം ഉദ്ഘാടനം ഇന്ന് (നവംബർ 8)

തെക്കുംകര ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2019 ഉദ്ഘാടനം ഇന്ന് (നവംബർ 8). കരുമത്ര പഞ്ചായത്ത് ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് പ്രസിഡണ്ട് എം.കെ.ശ്രീജ ഉദ്ഘാടനം ചെയ്യും. തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. അഞ്ച് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ കലാ വിഭാഗത്തിൽ 167 പേരും അത്‌ലറ്റിക്‌സ് വിഭാഗത്തിൽ 235 പേരും ഗെയിംസ് വിഭാഗത്തിൽ 682 മത്സരാർത്ഥികളും ആണ് മത്സരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മത്സരം നവംബർ 10 നാണ് സമാപിക്കുന്നത്. നവംബർ എട്ടിന് രാവിലെ 9.30 മുതൽ മച്ചാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്, കരുമത്ര ഗ്രൗണ്ടിൽ ഫുട്‌ബോൾ, പുന്നംപറമ്പ് കൃഷ്ണ ഓഡിറ്റോറിയത്തിൽ രാവിലെ 10-ന് ഷട്ടിൽ, തെക്കുംകര പഞ്ചായത്ത് ഓഫീസിൽ രാവിലെ 9.30 മുതൽ രചനാ മത്സരങ്ങളുമാണ് നടത്തുന്നത്. കൂടാതെ അതല്റ്റിക് മത്സരങ്ങളും ലളിതഗാനം, മാപ്പിളപ്പാട്ട്, തിരുവാതിര, മൈം തുടങ്ങിയ കലാമത്സരങ്ങളും മറ്റ് സംഗീതോപകരണ മത്സരങ്ങൾ, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ കായിക മത്സരങ്ങളും നവംബർ 9, 10 തീയ്യതികളിലായും നടത്തും.

date