Skip to main content

ആനുകൂല്യങ്ങളിൽ ഇരട്ടി വർദ്ധനവുമായി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇരട്ടിയായി വർധിപ്പിച്ച് തൊഴിലാളികൾക്കാശ്വാസമാകുകയാണ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്. ഒക്ടോബർ 29 ലെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് ആനുകൂല്യങ്ങളിൽ വൻതോതിലുള്ള വർധനവ് നിലവിൽ വന്നത്. മിനിമം പെൻഷൻ 1200 ആയിരുന്നത് സ്റ്റേജ് അട്ട ക്യാരേജ്, കോൺട്രാക്ട് ക്യാരേജ് തൊഴിലാളികൾക്ക് 5000 രൂപയായും ഗുഡ്‌സ് വെഹിക്കിൾ ( ഹെവി, ലൈറ്റ് ) 3500 രൂപയായും ടാക്‌സി ക്യാബ് - 2500, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് 2000 രൂപയായും വർധിപ്പിച്ചു. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം, അപകട മരണാനന്തര ധനസഹായം എന്നിവ 50000 രൂപ വീതവുമാണ് വിവാഹ ധനസഹായം 20000 ത്തിൽ നിന്ന് 40000 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഉടമ തൊഴിലാളി അംശദായം 20 ശതമാനമാണ് വർധിപ്പിച്ചു. ബോർഡിന് കീഴിൽ 2017-18 സാമ്പത്തിക വർഷത്തിൽ 17, 171 അപേക്ഷകർക്കായി 20.16 കോടി രൂപയും 2018-19 ഇൽ 14, 775 ഗുണഭോക്താക്കൾക്കായി 22.95 കോടി രൂപയും വിവിധ ആനുകൂല്യ ഇനത്തിനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്കു കാലതാമസം കൂടാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി കുറ്റമറ്റ അപേക്ഷകൾ തത്സമയം തന്നെ പാസ്സാക്കി ഡി ബി റ്റി സംവിധാനത്തിലൂടെ തൊഴിലാളി കളുടെ വ്യക്തിഗത അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള നടപടിയും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കിട്ടിട്ടുണ്ട്.

date