Skip to main content

എറിയാട് പഞ്ചായത്ത് കേരളോത്സവം; സി.എഫ്.സി യുണൈറ്റഡ് ചേരമാൻ ചാമ്പ്യൻ

ഒരാഴ്ചക്കാലം നീണ്ട് നിന്ന് എറിയാട് പഞ്ചായത്ത് കേരളോത്സവത്തിൽ വാശിയേറിയ മത്സരത്തിനൊടുവിൽ സി.എഫ്.സി യുണൈറ്റഡ് ചേരമാൻ ചാമ്പ്യൻമാരായി. തുടർച്ചയായി നാലാം വർഷമാണ് സി എഫ് സി യുണൈറ്റഡ് ഓവറോൾ ചാമ്പ്യൻഷിപ് നേടുന്നത്. സീസ്റ്റാർ പേബാസാർ റണ്ണേഴ്സ് പട്ടവും ഫീനിക്‌സ് മേനോൻബസാർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എറിയാട് ചേരമാൻ ഗാലക്‌സി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എ സബാഹ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഗത ശശിധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക, മെംബർമാരായ എം.കെ സിദ്ധീക്ക്, അനിൽ കുമാർ, വി.ആർ ബാബു, മെമ്പർ ജിജി സാബു എന്നിവർ പങ്കെടുത്തു.
 

date