Skip to main content

വ്യവസായ സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തി

ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യവസായ സംരംഭകത്വ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന വാണിജ്യവകുപ്പ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി നടപ്പാക്കുന്ന ഊർജ്ജിത ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സെമിനാർ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വ്യവസായസംരംഭകർക്ക് ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ പദ്ധതികൾ പരിചയപ്പെടുത്തുകയും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുമുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ബാങ്കിംഗ് മേഖലയിലെ നടപടി ക്രമങ്ങൾ, വ്യവസായവകുപ്പിന്റെ പദ്ധതികളും ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളിലായാണ് സെമിനാർ നടന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനീത സോമൻ, വ്യവസായ വികസന ഓഫീസർ കെ. സതീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.എ വിജയൻ, സി.കെ. ഗിരിജ എന്നിവർ പങ്കെടുത്തു.
 

date