Skip to main content

ജനറൽ ആശുപത്രിയിൽ 8 കോടി രൂപ ചിലവിൽ പുതിയ കാത്ത് ലാബ്

ജനറൽ ആശുപത്രിയിൽ എട്ടുകോടി രൂപ ചിലവിൽ കാത്ത് ലാബ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഹൃദ്രോഗ ചികിത്സയ്ക്കുളള ആധുനിക ചികിത്സാ സംവിധാനമായ കാത്ത് ലാബ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ, സർക്കാരിന്റ് ബജറ്റ് വിഹിതവും കിഫ്ബിയുടെ സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്. വിപ്രോ ആണ് കാത്ത് ലാബ് നിർമ്മാണവും യന്ത്രോപകരണങ്ങൾ സ്ഥാപിക്കലും ഏറ്റെടുത്ത് ചെയ്യുന്നത്. ലാബിലേക്കാവശ്യമുളള ഹൈ ടെൻഷൻ വൈദ്യുതി കണക്ഷൻ നൽകുന്നത് കോർപ്പറേഷനാണ്. സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും കാത്ത് ലാബ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഴയ വാർഡ് നവീകരിച്ചാണ് നിർമ്മാണം. ജനുവരിയോടെ പ്രവർത്തനം തുടങ്ങും. കാത്ത് ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നതിന് കോർപ്പറേഷൻ സർക്കാരിലേക്ക് ശുപാർശ നൽകി. കൺസൾട്ടന്റ് കാർഡിയോളജി, ജൂനിയർ കൺസൾട്ടന്റ് കാർഡിയോളജി തുടങ്ങി പന്ത്രണ്ട് പുതിയ തസ്തികൾ ഇതിനായി നിലവിൽ വരും. കാത്ത് ലാബിലേക്ക് മാത്രമായി പതിനഞ്ച് സ്റ്റാഫ് നഴ്‌സ്, നാല് നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഇക്കോ ആൻഡ് ടിഎംടി ടെക്‌നീഷ്യൻമാർ രണ്ട് എന്നിങ്ങനെ 34 ജീവനക്കാരെ മുഴുവൻ സമയപ്രവർത്തനത്തിനായി നിയമിക്കും.
 

date