Skip to main content

സ്‌കോൾ-കേരള: പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുളള യൂസർ നെയിം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org  എന്ന വെബ്‌സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്‌തെടുത്ത്, അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാ വിജ്ഞാപനം അനുസരിച്ച്, ബന്ധപ്പെട്ട പരീക്ഷകേന്ദ്രത്തിൽ പ്ലസ് വൺ പരീക്ഷഫീസ് അടയ്ക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിൽ/ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.
പി.എൻ.എക്‌സ്.4009/19

date