Skip to main content

ഒഴിഞ്ഞുകിടക്കുന്ന സംവരണതസ്തികകൾ: വകുപ്പുകൾ നവംബർ 30നകം റിപ്പോർട്ട് ലഭ്യമാക്കണം

പട്ടികവിഭാഗങ്ങൾക്കായി സർക്കാർ സർവീസിൽ സംവരണം ചെയ്തിട്ടുള്ള തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേരള സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവർഗ കമ്മിഷൻ വിവിധ വകുപ്പുകൾക്ക് നവംബർ 30 വരെ സമയം അനുവദിച്ചു. നിശ്ചിതസമയത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാത്ത വകുപ്പ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടാൻ  തീരുമാനിച്ചതായും കമ്മിഷൻ അറിയിച്ചു.
പി.എൻ.എക്‌സ്.4011/19

date