Skip to main content
സാമ്പത്തിക സ്ഥിതിവിവര കണക്ക് ഓഫീസിലെ ഓഫീസ് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കുന്നു

ഓഫീസ് ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ജില്ലാ ഓഫീസില്‍ ആരംഭിച്ച ഓഫീസ് ഗ്രന്ഥാലയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനവും വൈസ് പ്രസിഡണ്ട് നിര്‍വഹിച്ചു. മലയാളത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ഡോ. ജിനേഷ് കുമാര്‍ എരമം പ്രഭാഷണം നടത്തി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ജി എസ് രജത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസര്‍ ശ്രീധരന്‍ നമ്പൂതിരി, റിസര്‍ച്ച് ഓഫീസര്‍ കെ രമ്യ എന്നിവര്‍ സംസാരിച്ചു.

date