Skip to main content

ജലസംരക്ഷണ ശില്‍പ്പശാല നടത്തി

ജില്ലാ ഭൂജലവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി ജലസംരക്ഷണ ശില്‍പ്പശാല നടത്തി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി.കെ.എ റസാഖ് ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ പൊതുവത്ത് അധ്യക്ഷയായി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുബൈര്‍ ഇളയോടത്ത്, കെ.വി പ്രജിത, വൈസ് പ്രസിഡന്റ് സി.കെ.എ ജബ്ബാര്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ സി.ഉപേന്ദ്രന്‍, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ് എം.അലി എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ മണ്ണ് സംരക്ഷണ ജില്ലാ ഓഫീസര്‍ മറിയാമ്മ ജോര്‍ജ്ജ്, ഭൂജല വകുപ്പ് ജിയോഫിസിസ്റ്റ് ദിലീപ് അമര്‍നാഥ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
 

date