Skip to main content

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്ക്കരണ പരിപാടി  സംഘടിപ്പിച്ചു

ജില്ലയിലെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ബ്ലോക്കുതല ബോധവത്ക്കരണപരിപാടി സംഘടിപ്പിച്ചു. ഓട്ടിസം, ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, മസ്തിഷ്‌ക തളര്‍വാതം തുടങ്ങിയവ ബാധിച്ചവരുടെ രക്ഷിതാക്കള്‍ക്കാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി അധ്യക്ഷനായി. നാഷനല്‍ ലോക്കല്‍ ലെവല്‍ കമ്മിറ്റി  അഡൈ്വസര്‍ അഡ്വ.സുജാത എസ്.വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ പരിവാര്‍ ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. അംഗപരിമിതര്‍ക്കായുള്ള  നിലവിലെ നിയമങ്ങള്‍, നിയമപരമായ രക്ഷകര്‍തൃത്ത്വം, നിരാമയ ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ നാഷനല്‍ സ്റ്റേറ്റ് ലെവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം സിനില്‍ ദാസ്, റിസോഴ്‌സ് പേഴ്‌സണ്‍ ഫാത്തിമ ഹാറൂണ്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. മലപ്പുറം പരിവാര്‍ ട്രഷറര്‍ പി.അബ്ദുസമദ് സംസാരിച്ചു.

date