Skip to main content

മലപ്പുറത്തിന്റെ ഉത്സവ കലണ്ടര്‍ തയ്യാറാക്കുന്നതിനായി  വിവരങ്ങള്‍ നല്‍കണം

   മലപ്പുറത്തിന്റെ തനിമ തദ്ദേശീയരും  വിദേശീയരുമായ വിനോദസഞ്ചാരികള്‍ക്ക് പകരുന്നതിനും, പുതിയതലമുറക്ക് പഠന വിഷയമാക്കുന്നതിനുമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മലപ്പുറത്തിന്റെ ഉത്സവ കലണ്ടര്‍ തയ്യാറാക്കുന്നു. വിവിധ ആരാധനാലയങ്ങളുടെ നൂറ്റാണ്ടുകളുടെ പാരമ്പര്യം ഏറ്റുവാങ്ങിയ വിവിധ ഉത്സവങ്ങള്‍, പെരുന്നാളുകള്‍, അനുഷ്ഠാന കലകള്‍ നടക്കുന്ന സ്ഥലത്തെ കുറിച്ചുള്ള ലഘുവിവരണവും തീയതികളും  തുടങ്ങിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രത്യേകമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന തരത്തിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വിവിധ പഞ്ചായത്ത് ഭരണസമിതികള്‍, പൊതു പ്രവര്‍ത്തകര്‍, സംഘടനകള്‍, ക്ലബുകള്‍, ഗ്രന്ഥശാലകള്‍, വിവിധ ആരാധനാലയങ്ങളുടെ ഭരണസമിതികള്‍, തറവാടുകള്‍ എന്നിവര്‍ ലഭ്യമായ വിവരം സിബിന്‍ പി. പോള്‍, ജില്ലാ മിഷന്‍ കോഡിനേറ്റര്‍, ഉത്തരവാദിത്വടൂറിസം മിഷന്‍, ജില്ലാ ഓഫീസ് വിനോദ സഞ്ചാരവകുപ്പ്, മലപ്പുറം 676505 എന്ന വിലാസത്തിലോ sibin84nov@gmail.comഇ-മെയിലിലോ 9746186206 നമ്പറിലോ നല്‍കണം.
 

date