Skip to main content

മാപ്പിള കലാ പഠനകേന്ദ്രം ശിലാസ്ഥാപനം നാളെ

  എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മാപ്പിള കലാ പഠനകേന്ദ്രം കെട്ടിടത്തിന് നാളെ(നവംബര്‍ ഒന്‍പത്) ടി.വി.ഇബ്രാഹിം എം.എല്‍.എ തറക്കല്ലിടും. രാവിലെ 10ന് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ ടി.കെ ഹംസ അധ്യക്ഷനാകും.
  വൈദ്യര്‍ സ്മാരകത്തില്‍  2007 ല്‍ ആരംഭിച്ച മാപ്പിള കലാ പരിശീലനത്തിന് സ്വന്തമായി ക്ലാസ് മുറികള്‍ ഒരുക്കണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരം കൂടിയാണിത്. മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ഒപ്പന, ദഫ് മുട്ട്, അറബനമുട്ട് തുടങ്ങിയ മാപ്പിള കലകളുടെ പരിശീലനത്തിനുള്ള സൗകര്യമാണ് അക്കാദമിയില്‍ ഒരുങ്ങുന്നത്. 46 ലക്ഷം രൂപയാണ് എം.എല്‍.എ അനുവദിച്ചത്.
 

date