ശിശുദിനം; ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികള്‍
ഈ വര്‍ഷത്തെ ശിശുദിനം കോട്ടയം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. നവംബര്‍ 14 ന് രാവിലെ എട്ടിന് തിരുനക്കര ക്ഷേത്ര മൈതാനിയില്‍ കുട്ടികളുടെ പ്രധാനമന്ത്രി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന റാലി ഗാന്ധി സ്ക്വയര്‍, ശീമാട്ടി റൗണ്ടാന വഴി ബേക്കര്‍ ഹൈസ്കൂളില്‍ സമാപിക്കും.
ആഘോഷ പരിപാടികളുടെ ആലോചനാ യോഗം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്നു. ശിശുദിന സമ്മേളനത്തിലും റാലിയിലും എല്‍.പി, യു.പി. വിഭാഗങ്ങളിലെ പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ കോട്ടയം നഗരത്തിലെ സ്കൂളുകള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പങ്കെടുക്കുന്നവര്‍ക്ക് യാത്രാ സൗകര്യവും ലഘുഭക്ഷണവും ആവശ്യമെങ്കില്‍ മെഡിക്കല്‍ സേവനവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എഡിസി ജനറല്‍ ജി അനീസ്, ജവഹര്‍ ബാലഭവന് ഡയറക്ടര്‍ മാടവന ബാലകൃഷ്ണപിള്ള, ചെയര്മാന് ടി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments