Post Category
ലോട്ടറി തൊഴിലാളികള്‍ക്ക് ആനുകൂല്യം
ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്കും മക്കള്‍ക്കും ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലാളികളുടെ മക്കളില്‍ കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിനും ഉപരിപഠനത്തിനുളള ഒറ്റത്തവണ സ്കോളര്‍ഷിപ്പിനും വഴിയോര കച്ചവടക്കാരായ അംഗങ്ങള്‍ക്കുളള ബീച്ച് അംബ്രല്ലക്കും നവംബര്‍ 30നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0481-2300390
date
- Log in to post comments